ഭീകരവാദത്തെയും വംശീയ പ്രശ്നങ്ങളെയും തങ്ങളുടെ നിലനില്പിന്‍റെ അനിവാര്യതയിലേക്ക് വിദഗ്ദമായി സന്നിവേശിപ്പിച്ച ചിത്രമാണ് നമ്മുടെ പല ഭരണകൂടങ്ങള്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ ഒരു കൈകൊണ്ട് ഭീകരവാദത്തെ തള്ളിപ്പറയുമ്പോള്‍ മറ്റേ കൈകൊണ്ട് അവരതിനെ തഴുകി വളര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭീകരവാദത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും തേടുന്നതിനു പകരംസമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. നിലനില്പിനു വേണ്ടി എന്തു നാണംകെട്ട കളികളും കളിക്കാന്‍ തുനിഞ്ഞിറങ്ങുന്ന അവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിന് യാതൊരു താത്പര്യവുമില്ല. ഭരണകൂടങ്ങളുടെ ഈ കുത്സിത നീക്കം പക്ഷേ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് ഇസ്ലാമിനെ തമസ്കരിക്കുമ്പോള്‍ നാളെ തങ്ങളും തമസ്കരിക്കപ്പെടുമെന്ന് എല്ലാവരും ഓര്‍ക്കണം. അല്ലെങ്കില്‍ ഭൂമുഖത്ത്നിന്നുള്ള മനുഷ്യരാശിയുടെ തിരോധാനത്തിന് ഇതിനേക്കാള്‍ വേഗമേറിയ ഒരവസ്ഥാ വിശേഷം വേറെയുണ്ടാവില്ല. പാസ്റ്റര്‍ നിമോഇറുടെ പ്രശസ്തമായ കവിതാ ശകലം ഈയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്.
“ആദ്യമായി ഫാഷിസ്റ്റുകള്‍ വന്നത്
ജൂതന്മാര്‍ക്ക് നേരെയാണ്.
അപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു ജൂതനല്ലായിരുന്നു.
പിന്നീടവര്‍ കത്തോലിക്കര്‍ക്ക് നേരെ
വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായി
രുന്നില്ല.
അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ വന്ന
പ്പോഴും
ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കമ്യൂണിസ്റ്റേ ആയി
രുന്നില്ല.
അവസാനം അവര്‍ എനിയ്ക്ക് നേരെ വന്ന
പ്പോള്‍
എനിയ്ക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല....”
(ഡോ. ശരത് മണ്ണൂര്‍, യുക്തിരേഖ 2009 ഫെബ്രു - മാര്‍ച്ച്)
Thursday, April 9, 2009
Subscribe to:
Post Comments (Atom)

അവസാനപത്രം ഇങ്ങനെയെല്ലാം ആണെങ്കിലോ..?
ReplyDeleteവായിക്കുക കൂട്ടരേ..............
ഭീകര വാദത്തിനും തീവ്രവാദത്തിനും ഒരു നിർവചനം പറയാമോ സാർ
ReplyDeleteഅവസാനം അവര്‍ എനിയ്ക്ക് നേരെ വന്ന
ReplyDeleteപ്പോള്‍
എനിയ്ക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല....”
Atheppozum angineyalle... Assalaayi... Ashamsakal...!!!